Advertisement

ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി രൂപ അധികം അനുവദിച്ചു

February 7, 2020
Google News 1 minute Read

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഇതടക്കം 2500 കോടി രൂപയാണ് ഈ സ്‌കീമിന്റെ അടങ്കല്‍. തീരദേശ വികസനത്തിനായി 380 കോടി രൂപയാണ് പദ്ധതി അടങ്കല്‍. ഇതടക്കം തീരദേശ പാക്കേജിന് 1000 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.

എല്ലാ ക്ഷേമപെന്‍ഷനുകള്‍ക്കും 100 രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷേമ പെന്‍ഷന്‍ തുക 1300 ആകും. ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത് 9311 കോടി രൂപയാണ്. എന്നാല്‍ ഇക്കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 22000 കോടിയിലധികം രൂപ ഈയിനത്തില്‍ ചെലവഴിച്ചതായും ധനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷയാണ് കേന്ദ്രം സംസാരിക്കുന്നത്. 2009 ന് സമാനമായ തകര്‍ച്ചയിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടന നീങ്ങുകയാണ്. 2019 -20 ല്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു കഴിഞ്ഞു. ഇതിന് കാരണം സമ്പദ് ഘടനയുടെ മൊത്തം ഡിമാന്‍ഡില്‍ ഉണ്ടായ ഇടിവാണ്. തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡിലാണ്. വിലക്കയറ്റം 14 ശതമാനത്തിലെത്തി. മാന്ദ്യം മൂലം സര്‍ക്കാരിന്റെ നികുതി വരുമാനം കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: State Budget 2020, budget 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here