പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ

പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. പ്രവാസി ക്ഷേമനിധി അംഗത്വം 1.1 ലക്ഷത്തില്‍ നിന്ന് 4. 7 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി ആകെ ചെലവഴിച്ചത് 68 കോടി മാത്രമാണ്. ഈ സര്‍ക്കാര്‍ ഇതുവരെ 152 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചു. തീരദേശ പാക്കേജിന് 1000 കോടി രൂപ അനുവദിച്ചു. എല്ലാ ക്ഷേമപെന്‍ഷനുകള്‍ക്കും 100 രൂപ വീതം വര്‍ധിപ്പിച്ചു.

ഇതോടെ ക്ഷേമ പെന്‍ഷന്‍ തുക 1300 ആകും. ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത് 9311 കോടി രൂപയാണ്. എന്നാല്‍ ഇക്കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 22000 കോടിയിലധികം രൂപ ഈയിനത്തില്‍ ചെലവഴിച്ചതായും ധനമന്ത്രി പറഞ്ഞു.

Story Highlights: State Budget 2020, budget 2020,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top