പൊതു വിദ്യാഭ്യാസത്തിന് ഊന്നല്‍; 19,130 കോടി അനുവദിച്ചു

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്. 19,130 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലക്കായി നീക്കിവച്ചിരിക്കുന്നത്. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും അനുബന്ധ വിദ്യാഭ്യാസ പരിപാടികള്‍ക്കുമുള്ള എല്ലാ സ്‌കീമുകളും തുടരും.

കിഫ്ബി, പ്ലാന്‍ ഫണ്ട്, എംഎല്‍എ, എംപി ഫണ്ടുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുടങ്ങിയവയില്‍ നിന്ന് ഏതാണ്ട് 3500 കോടി രൂപയുടെ 80 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളാണ് നിര്‍മാണത്തിലിരിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ ചലഞ്ച് ഫണ്ടായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി 2020- 21 ലും തുടരും.

Read More: കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

പുതിയ കെട്ടിടങ്ങളില്‍ പുതിയ ഫര്‍ണീച്ചറുകള്‍ക്ക് വേണ്ടിയുള്ള സ്‌കീമിന് രൂപം നല്‍കും. ഘട്ടം ഘട്ടമായി മുഴുവന്‍ സ്‌കൂളുകളിലും സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കും. സ്‌കൂള്‍ ക്ലസ്റ്ററുകളില്‍ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടാലന്റ് സ്‌കീമിന് രൂപം നല്‍കും. ശ്രദ്ധ സ്‌കീമുകള്‍ വിപുലീകരിക്കും.

ലാബുകള്‍ നവീകരിക്കും. സ്‌കൂള്‍ യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്ന് 600 രൂപയായി ഉയര്‍ത്തും. പ്രതിഭാ തീരം പദ്ധതി വ്യപിപ്പിക്കും. പ്രീ പ്രൈമറി അധ്യാപകരുടെ അലവന്‍സ് 500 രൂപ വര്‍ധിപ്പിക്കും. പാചകത്തൊഴിലാളികളുടെ കൂലി 50 രൂപ ഉയര്‍ത്തും.

Story Highlights:State Budget 2020, budget 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top