ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ല; അനാവശ്യ ചെലവുകള്‍ കുറയ്ക്കും: ധനമന്ത്രി

സംസ്ഥാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അത്യാവശ്യ വിദേശ യാത്രകള്‍ മാത്രം തുടരും. സാമ്പത്തിക പ്രതിസന്ധി അടുത്തവര്‍ഷം മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിന് പുറപ്പെടുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധിക ചെലവ് ഒഴിവാക്കും. കഴിഞ്ഞ വര്‍ഷം ഉണ്ടായതിനേക്കാള്‍ കൂടുതല്‍ തുക ക്ഷേമപദ്ധതികള്‍ക്ക് ഉണ്ടാകും. ലൈഫ് പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നതിന് തടസമില്ല. അനാവശ്യ ചെലവുകള്‍ കുറയ്ക്കും. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

കേരള ബജറ്റ് – 2020ധനമന്ത്രി ടി.എം.തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുന്നു

Posted by 24 News on Thursday, February 6, 2020

ജനങ്ങള്‍ക്ക് അധിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതെ ഇത് നടപ്പിലാക്കും. കാര്‍ഷിക മേഖലയ്ക്ക് കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്. പരമ്പരാഗത വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ അത്ഭുതം സൃഷ്ടിച്ചു. കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: State Budget 2020, budget 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top