Advertisement

സംസ്ഥാന ബജറ്റ്; കർഷകരുടെ നികുതി വർധിപ്പിച്ചതും കോർപ്പറേറ്റുകൾക്ക് പ്രത്യേക പരിഗണന നൽകിയതും എതിർക്കപ്പെടേണ്ടത് : ഒ രാജഗോപാൽ

February 8, 2020
Google News 1 minute Read

സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഗുണത്തോടൊപ്പം ദോഷവുമുണ്ടെന്ന് ബിജെപി നേതാവ് ഒ.രാജഗോപാൽ. താഴെ തട്ടിലുള്ളവർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും ചിലതൊക്കെ ബജറ്റിലുണ്ടെങ്കിലും കർഷകരുടെ നികുതി വർധിപ്പിച്ചു. ഇത് എതിർക്കപ്പെടേണ്ടതാണെന്ന് ഒ രാജഗോപാൽ 24ന്റെ വാർത്താ വ്യക്തിയിൽ പറഞ്ഞു. കോർപ്പറേറ്റുകൾക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതി തർക്കത്തിൽ ഗവർണർ മാത്രമല്ല മുഖ്യമന്ത്രിയും സംയമനം പാലിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് രാജഗോപാൽ പറഞ്ഞു. നിയമത്തിനെതിരെ സഭ ഏകകണ്ഠമായിട്ടല്ല പ്രമേയം പാസാക്കിയത്. ഇതിൽ വോട്ടിംഗ് നടന്നിട്ടില്ല, രാജഗോപാൽ കൂട്ടിച്ചേർത്തു.

Read Also : സംസ്ഥാന ബജറ്റ് ; ഭൂമി രജിസ്ട്രേഷനും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രൻ വരണമെന്ന് പ്രതീക്ഷ പുലർത്തുന്നവരുണ്ട്. താൻ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഒ.രാജഗോപാൽ പറഞ്ഞു.

Story Highlights- Budget 2020, O Rajagopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here