‘സിപിഐഎമ്മുകാരുടെ പ്രയാസം പ്രശ്‌നമല്ല, കാണിച്ചത് രാഷ്ട്രീയ മര്യാദ’; കെഎം മാണി സ്മാരകത്തിന് 5 കോടി അനുവദിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി

കെഎം മാണി സ്മാരകത്തിന് ബജറ്റിൽ 5 കോടി അനുവദിച്ചതിനെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്ക്. സിപിഐഎമ്മുകാരുടെ പ്രയാസം പ്രശ്‌നമല്ലെന്നും രാഷ്ട്രീയ മാന്യതയാണ് കാട്ടിയതെന്നും ധനമന്ത്രി പറഞ്ഞു.
കെ എം മാണി പഠന ഗവേഷണ കേന്ദ്രത്തിന് ജോസ് കെ മാണി ചോദിച്ചത് അഞ്ചു കോടി രൂപയാണ്. ബജറ്റിൽ അത്രയും തുക തോമസ് ഐസക് നീക്കിവെയ്ക്കുകയും ചെയ്തു. ഇതോടെ ജോസ് കെ മാണി എൽഡിഎഫിലേക്ക് മാറുമോ എന്ന ചർച്ചയും സജീവമായി. പണം അനുവദിച്ചതിൽ മാറ്റമില്ലെന്ന നിലപാടിലാണ് തോമസ് ഐസക്ക്.
ചെയ്ത പാപങ്ങൾ മരണത്തോടെ ഇല്ലാതായെന്നാണ് ഇന്നാട്ടിലെ വിശ്വാസമെന്ന് വിഷയത്തിൽ സിപിഐ പ്രതികരിച്ചു.
സർക്കാരിന് നന്ദി പരസ്യമായി പ്രകടിപ്പിച്ച് ജോസ് കെ മാണി രംഗത്തെത്തിയപ്പോൾ അന്തരിച്ച നേതാക്കളുടെ ഓർമ നിലനിർത്താൻ പണം അനുവദിക്കുന്നത് സാധാരണമെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത്.
കുട്ടനാട് സീറ്റ് നൽകിയില്ലെങ്കിൽ മുന്നണി മാറണമെന്ന ചർച്ച ജോസ് കെ മാണി പക്ഷത്ത് സജീവമാണ്. മുന്നണി മാറുമോ എന്ന ആശങ്ക യുഡിഎഫ് നേതാക്കൾക്കുമുണ്ട്. ബജറ്റ് പ്രഖ്യാപനം ഇക്കാര്യത്തിൽ ചർച്ച കൂടുതൽ സജീവമാക്കി.
Story highlights- Thomas Isaac, CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here