Advertisement

കോട്ടയത്ത് പത്ത് കിലോ കഞ്ചാവ് പിടികൂടി

February 9, 2020
Google News 0 minutes Read

കോട്ടയത്ത് കഞ്ചാവ് വേട്ട. ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവുമായി ഒരാളെ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി.

തമിഴ്‌നാട് സേലം സ്വദേശി ശങ്കർ ഗണേഷാണ് അറസ്റ്റിലായത്. സേലത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി മൊഴി നൽകി.

ബാഗിൽ അഞ്ച് പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാൾ മുൻപും കോട്ടയത്ത് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here