അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശിന്

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശ് ചാമ്പ്യന്മാര്‍. ഫൈനലില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയത്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ബംഗ്ലാദേശിന്റെ വിജയം.
41 ാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ മഴ പെയ്തതോടെ വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. 23 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം ബംഗ്ലാദേശ് മറികടന്നു.
178 റണ്‍സെന്ന വിജയലക്ഷ്യം നേടാന്‍ ഇറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ 50 റണ്‍സ് എടുത്തു. ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയുടെ ബൗളിംഗിന് മുന്നില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ പതറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് രവി ബിഷ്‌ണോയ് വീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 177 റണ്‍സാണ് എടുത്തത്. നാല് വിക്കറ്റിന് 156 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യ 21 റണ്‍സ് എടുക്കുന്നതിനിടെയാണ് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. യശസ്വി ജയ്‌സ്വാളിന്റെ അര്‍ധ സെഞ്ചുറി മാത്രമാണ് ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. 121 പന്തുകള്‍ നേരിട്ട യശസ്വി 88 റണ്‍സെടുത്ത് പുറത്തായി.
Story Highlights: Under 19 World Cup,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here