‘കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു കോടി നൽകും’: വാഗ്ദാനവുമായി ജാക്കി ചാൻ
കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു മില്യൺ യുവാൻ പാരിതോഷികം പ്രഖ്യാപിച്ച് പ്രസിദ്ധ സിനിമാ താരം ജാക്കി ചാൻ. ഒരു കോടി രൂപയ്ക്ക് തുല്യമാണിത്.
Read Also: ‘താങ്ക്യൂ നെയ്‌വേലി’; ഇളയ ദളപതിയുടെ ആരാധകരോടൊപ്പമുള്ള ‘ഗ്രൂപ്ഫി’ വൈറൽ
ഒരു ദേശീയ മാധ്യമത്തോടാണ് ലോകത്തിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാക്കളിലൊരാളായ ജാക്കി ചാൻ ഇത് പറഞ്ഞത്. ‘ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമാണ് വൈറസിനെ പ്രതിരോധിക്കാനാകുക. വളരെയധികം പേർ എന്നെപ്പോലെ വൈറസിനെതിരായ മരുന്ന് പെട്ടെന്നുതന്നെ കണ്ടുപിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഏതൊരാളോ സംഘടനയോ ഇതിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നുവോ ഞാൻ അവരോട് ഒരു കോടി നൽകി നന്ദി പറയും’ ജാക്കി ചാൻ വ്യക്തമാക്കി. ഇത് പണത്തിന്റെ കാര്യമല്ല. നേരത്തെ വലിയ തിരക്കുണ്ടായിരുന്ന തെരുവുകളിപ്പോൾ വിജനമാണ്. നാട്ടിലുള്ളവർ ജീവിതം ആസ്വദിക്കേണ്ട സമയത്ത് വൈറസിനെതിരെ പോരാടുന്നു. തന്റെ ചിന്തകൾ ജാക്കി ചാൻ പങ്കുവച്ചു.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 900 കടന്നു. വൈറസ് ബാധയേറ്റവരുടെ എണ്ണം 40,171 ആയി. ഹുബൈ പ്രവിശ്യയ്ക്ക് പുറത്ത് ചൈനയിൽ മൊത്തം പുതുതായി 444 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സിംഗപ്പൂരിൽ കഴിഞ്ഞ ദിവസം ഏഴ് പേരിൽക്കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ കേസുകൾക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും പ്രധാന മന്ത്രി ലീ സിയെൻ ലൂങ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here