ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; നിലവിലെ ലീഡ് നില

ഡൽഹി നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് മൂന്നര മണിക്കൂർ പിന്നിടുമ്പോൾ വ്യക്തമായ മേൽക്കൈയുമാണ് ആം ആദ്മി മുന്നിട്ട് നിൽക്കുന്നു.

ലീഡ് നില

ആം ആദ്മി പാർട്ടി- 58
ബിജെപി- 12
കോൺഗ്രസ് -00

മനീഷ് സിസോദിയയല്ലാത്ത ആം ആദ്മിയുടെ എല്ലാ നേതാക്കളും മുന്നിട്ട് നിൽക്കുകയാണ്. 1576 വോട്ടുകൾക്ക് സിസോദിയ പിന്നിലാണ്. ഷഹീൻ ബാഗ് ഉൾക്കൊള്ളുന്ന ഓഖ്‌ല മണ്ഡലത്തിൽ 65546 വോട്ടുകൾക്ക് ആം ആദ്മിയുടെ അമ്മാനത്തുള്ള മുന്നിലാണ്.

Read Also : ‘കേജ്‌രിവാളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി’ : അഖിലേഷ് ത്രിപാഠി

ആദർശ് നഗർ, അംബേദ്ക്കർ നഗർ, ബാബർപുർ, ബാദർപുർ, ബദ്‌ലി, ബല്ലിമാരൻ, ബിജ്വാസൻ, ബുരാരി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ ആം ആദ്മി മുന്നേറുകയാണ്.

Story Highlights- Delhi Elections 2020,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top