യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

യുഎഇയില്‍ നിരീക്ഷണത്തിലായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ ബാധിതനുമായി അടുത്ത് ഇടപഴകിയ ഇന്ത്യന്‍ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.

രോഗം ബാധിച്ച ആറ് പേരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഒരാള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെയുള്ള കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.

ഇന്നലെ മാത്രം മരിച്ചത് 108 പേരാണ്. ഇന്നലെ മരിച്ച 108 പേരില്‍ 103 പേരും ഹുബൈ പ്രവശ്യയിലുള്ളവരാണ്. 2,478 പേര്‍ക്ക് ഇന്നലെ മാത്രം കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,638 ആയി.

Story Highlights: coronavirus, Corona virus infection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top