ഇന്ത്യ-ന്യൂസീലന്റ് മൂന്നാം ഏകദിനം: കെഎൽ രാഹുലിന് തകർപ്പൻ സെഞ്ചുറി; ന്യൂസീലന്റിന് 297 റൺസ് വിജയലക്ഷ്യം

ഇന്ത്യ-ന്യൂസീലന്റ് ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു.
മൗണ്ട് മാന്റ്‌നൂവിൽ ലോകേഷ് രാഹുൽ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 104 പന്തിൽ നേടിയ സെഞ്ചുറിയാണ് ഇന്ത്യൻ ബാറ്റിംഗിലെ ഹൈലൈറ്റ്. മൂന്നാം ഏകദിനത്തിലും ഓപ്പണർമാരുടെ പ്രകടനം പ്രതീക്ഷിച്ചത്ര മികവുറ്റതല്ലാതായപ്പോൾ ഫോമിൽ തുടരുന്ന ശ്രേയസ് അയ്യരും കെഎൽ രാഹുലും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടൽ നേടാൻ സഹായകരമായത്. ശ്രേയസ് അയ്യരും അർധ സെഞ്ചുറി നേടി.
മധ്യനിര ബാറ്റ്‌സ്മാൻ മനീഷ് പാണ്ഡേയും ബാറ്റിംഗിൽ തിളങ്ങി. ഓപ്പണർ പൃഥ്വി ഷാ (42 പന്തിൽ 40) മികച്ച തുടക്കം കുറിച്ചെങ്കിലും മായങ്ക് അഗർവാളും ക്യാപ്റ്റൻ വിരാട് കോഹ്ലിയും നിരാശരാക്കി.
Story Highlights- India-New Zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here