പുതിയ ഒരു രൂപാ നോട്ടുമായി സർക്കാർ

പുതിയ മാതൃകയിലുള്ള ഒരു രൂപ നോട്ടുകൾ ഉടൻ തന്നെ സർക്കാർ പുറത്തിറക്കും. പിങ്കും പച്ചയും കൂടിയ നിറമാണ് നോട്ടിനെന്നും കേന്ദ്ര ധനസെക്രട്ടറി അതാനു ചക്രവർത്തിയുടെ ഒപ്പോടുകൂടിയായിരിക്കും നോട്ട് ഇറങ്ങുകയെന്നുമാണ് വിവരം.

Read Also: അരവിന്ദ് കേജ്‌രിവാളിന്റെ സൗജന്യ വൈദ്യുതി പ്രഖ്യാപനം പാവപ്പെട്ടവരെ സ്വാധീനിച്ചു: ബിജെപി എംപി

പുതിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയും രൂപയുടെ ചിഹ്നവും നോട്ടിലുണ്ട്. ഇടത്ത് നിന്ന് വലത്തോട്ട് വലുപ്പം കൂടി വരുന്ന രീതിയിലാണ് നോട്ടിന്റെ നമ്പർ ചേർക്കുക. ആദ്യ മൂന്ന് അക്കങ്ങൾക്ക് ഒരേ വലുപ്പമായിരിക്കും. കാർഷിക മേഖലയിലെ മുന്നേറ്റത്തെ സൂചിപ്പിക്കാൻ രൂപയുടെ ചിഹ്നത്തിന് ധാന്യങ്ങൾ കൊണ്ടുള്ള രൂപ ഘടനയായിരിക്കും. കൂടാതെ നോട്ടിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നതിന് മുകളിൽ ഭാരത് സർക്കാർ എന്നും എഴുതിയിട്ടുണ്ട്. ധന സെക്രട്ടറിയുടെ ഒപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും ചേർക്കും.

പ്രത്യേകത എന്തെന്നാല്‍ ഈ നോട്ട് പുറത്തിറക്കുന്നത് കേന്ദ്ര ധനമന്ത്രാലയമാണെന്നതാണ്. ആർബിഐയാണ് മറ്റ് നോട്ടുകളെല്ലാം അച്ചടിച്ച് പുറത്തിറക്കുന്നത്.

 

one rupee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top