കൊറോണ വൈറസ്; എംഎസ് വെസ്റ്റര്‍ഡാം കപ്പല്‍ കംബോഡിയന്‍ തീരത്ത് അടുപ്പിച്ചു

കൊറോണ വൈറസ് ബാധയെ ഭയന്ന് തീരത്ത് അടുപ്പിക്കാനുള്ള ആവശ്യം വിവിധ രാജ്യങ്ങള്‍ നിഷേധിച്ച എംഎസ് വെസ്റ്റര്‍ഡാം എന്ന കപ്പല്‍ കംബോഡിയന്‍ തീരത്ത് അടുപ്പിച്ചു. കപ്പലില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ടായിരത്തോളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
ഏഷ്യയിലെ അഞ്ച് രാജ്യങ്ങളില്‍ എംഎസ് വെസ്റ്റര്‍ഡാം എന്ന കപ്പല്‍ തീരത്ത് അടുപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. ജപ്പാന്‍, തായ് വാന്‍, ഗുവാം, ഫിലിപ്പൈന്‍സ്, തായ്ലന്റ് എന്നീ രാജ്യങ്ങളായിരുന്നു കപ്പലിന് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് 1455 യാത്രക്കാരും 802 ജീവനക്കാരുമുള്ള കപ്പല്‍ തീരത്തടുപ്പിക്കാനാകാതെ രണ്ടാഴ്ചയോളം കടലില്‍ തന്നെ തുടരേണ്ടിവന്നു. ഒടുവില്‍ ഇന്ന് രാവിലെ കംബോഡിയയിലെ തുറമുഖ പട്ടണമായ സിഹനൗക് വില്ലെയിലെ കപ്പല്‍ത്തുറയിലാണ് കപ്പല്‍ അടുപ്പിച്ചത്. കപ്പലില്‍ ജീവനക്കാരും യാത്രക്കാരുമായി 138 ഇന്ത്യക്കാരുണ്ടെന്നും ഇതിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ഇന്ത്യന്‍ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു.
Story Highlights- corona virus, MS Westerdam ship, Cambodian coast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here