Advertisement

നെടുങ്കണ്ടം കസ്റ്റഡി മരണ കേസ്; പൊലീസിനെതിരെ നിർണായക മൊഴി

February 14, 2020
Google News 1 minute Read

നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ പൊലീസിനെതിരെ നിർണായക മൊഴി. തന്നെ കൊല്ലുമെന്ന് രാജ്കുമാർ പറഞ്ഞിരുവെന്നും നെടുങ്കണ്ടം പൊലീസിന് കൊടുത്ത മൊഴി തിരുത്തിയെന്നും രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജോലിക്കാരി ശാലിനി ജുഡീഷ്യൽ കമ്മീഷന് മുൻപാകെ മൊഴി നൽകി.

രാജ്കുമാറിനെയും സ്ഥാപനത്തിലെ ജീവനക്കാരെയും പൊലീസ് ക്രൂരമായി മർദിച്ചു. രാജ്കുമാർ ഹാജരാക്കിയ രേഖകൾ പരിശോധിക്കാതെ പണം എവിടെയെന്നാണ് നെടുങ്കണ്ടം പൊലീസ് ചോദിച്ചതെന്നും ജീവനക്കാരി മൊഴി നൽകി.

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ കഴിഞ്ഞ വർഷം ജൂൺ 21 നാണ് പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെ മരിച്ചത്. ക്രൂരമർദനത്തിന് ഇരയായി എന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരണത്തെചൊല്ലി നാട്ടുകാരുടെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് രണ്ട് മാസത്തെ കേസ് അന്വേഷണത്തിനു ശേഷം 380 പേരെ ചോദ്യം ചെയ്തു.

Story highlight: Nedumkandam custody death,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here