മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുമതി. നേരത്തെ ഗവര്‍ണറും കേസ് എടുക്കുന്നതിന് അനുമതി നല്‍കിയിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനാണ് ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടിരിക്കുന്നത്. വി എസ് ശിവകുമാറിനെതിരെ മൂന്ന് കേസുകളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

രണ്ട് കേസുകള്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടതാണ്. മറ്റൊരു കേസ് മെഡിക്കല്‍ കോളജുകള്‍ക്ക് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ടാണ്. ഇതില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top