രണ്ടാനച്ഛന്റെ ക്രൂരമർദനത്തിനിരയായ കുഞ്ഞ് മാസങ്ങളായി പീഡനം അനുഭവിക്കുന്നുണ്ടെന്ന് അയൽവാസികൾ

അമ്പലപ്പുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമർദനത്തിനിരയായ കുഞ്ഞ് മാസങ്ങളായി പീഡനം അനുഭവിക്കുന്നുണ്ടെന്ന് അയൽവാസികളുടെ സാക്ഷ്യപ്പെടുത്തൽ. മാതാവ് മോനിഷയുടെ അറിവോടെയാണ് രണ്ടാംപിതാവ് വൈശാഖ് കുഞ്ഞിനെ മർദിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു.

അതേസമയം, മർദനത്തിൽ ജനനേന്ദ്രിയത്തിലടക്കം പരുക്കേറ്റ മൂന്ന് വയസുകാരൻ, ഇന്ന് വീട്ട് മുറ്റത്ത് തളർന്ന് വീഴുകയായിരുന്നുവെന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്ത തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആലപ്പുഴ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന്റെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും നീര് വച്ച് വെള്ളം കെട്ടിയ അവസ്ഥയിലാണെന്ന് ഡോക്ടർമാർ പറഞ്ഞു.

Story highlight: Neighbors,father brutally beaten his son 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top