പാലാരിവട്ടം പാലം അഴിമതിക്കേസ്; വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത് രണ്ട് മണിക്കൂര്‍ പിന്നിട്ടു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് രണ്ട് മണിക്കൂര്‍ പിന്നിട്ടു. മൂന്ന് സെറ്റ് ചോദ്യാവലിയാണ് വിജിലന്‍സ് തയാറാക്കിയിരിക്കുന്നത്. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

എന്നാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. നിയമോപദേശത്തിന് ശേഷമായിരിക്കും അറസ്റ്റ്. ചോദ്യം ചെയ്ത രേഖകള്‍ ഏജിക്ക് കൈമാറാനാണ് വിജിലന്‍സ് തീരുമാനം. അന്വേഷണോദ്യോഗസ്ഥരുമായി സഹകരിക്കുമെന്നായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം.

വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് ചോദ്യം ചെയ്യലിന് അവസരമൊരുങ്ങിയത്. പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ നിര്‍മാണക്കരാര്‍ കിട്ടിയ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും, അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Story Highlights: v k ibrahim kunju,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top