ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ടു ഇന്ത്യക്കാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ച കപ്പലിലെ ഇന്ത്യക്കാരുടെ എണ്ണം 5 ആയി ഉയർന്നു. കൊറോണ ബാധയെ തുടർന്ന് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ചൈനയിലേക്ക് ഇന്ത്യ മരുന്നും ഉപകരണങ്ങളും ഉടൻ എത്തിക്കുമെന്ന് ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനിലെ യോകോഹാമ കടല്‍ തീരത്ത് പിടിച്ചുവച്ച ആഡംബരകപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ മൂന്ന് ഇന്ത്യക്കാർ കപ്പലിലെ തൊഴിലാളിൾ, ജീവനക്കാർ എന്നിവരടക്കം 355 ലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജപ്പാനിലെ ഇന്ത്യൻ എംബസി അധികൃതര്‍ അറിയിച്ചു. ഇവർ പ്രത്യേക മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യനില സംബന്ധിച്ച് ആശങ്കവേണ്ടെന്നും എംബസി വ്യക്തമാക്കി.
അതേ സമയം, കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച ചൈനയിലേക്ക് മരുന്നുകളും ഉപകരണങ്ങളും ഇന്ത്യ ഉടൻ അയക്കുമെന്ന് ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിശ്രി അറിയിച്ചു. വൈറസ് ബാധ തടയാൻ ചൈനയ്ക്ക് ഏത് വിധത്തിലുള്ള സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ ഡൽഹി ചൗളയിലെ IT BP ക്യാമ്പിൽ കഴിയുന്ന മലയാളികളടക്കം 406 പേർക്ക് കൊറോണ ഇല്ലെന്ന് അന്തിമ ഫലം വന്നു. ഇവരെ നാളെ മുതൽ വിട്ടയച്ചു തുടങ്ങും.
കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 1665 ആയിരുന്നു. ഹൂബെ പ്രവിശ്യയിൽ ഇന്നലെ മാത്രം 142 പേരാണ് മരിച്ചത്. ഹൂബെയിൽ ഇന്നലെ 1843 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
Story Highlights: Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here