വിയോജിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നതിനെതിരെ ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്

വിയോജിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നതിനെതിരെ ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണ് വിയോജിപ്പുകള്‍. ഭരണ കേന്ദ്രങ്ങള്‍ ഇവ അടിച്ചമര്‍ത്തുന്നത് ഭയവും അശാന്തിയും വളര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദില്‍ പി ഡി ദേശായി അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. അഭിപ്രായ ഭിന്നതകളെ ദേശവിരുദ്ധമായും ജനാധിപത്യ വിരുദ്ധമായും താറടിക്കുന്ന സമീപനം ഭരണഘടനാ വിരുദ്ധമാണ്. വിമതരെ അടിച്ചമര്‍ത്താന്‍ രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഭയം സൃഷ്ടിക്കുകയാണെന്നും ഇത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. സംവാദങ്ങള്‍ സംരക്ഷിക്കുകയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന രാജ്യ വ്യാപക പ്രതിഷേധം അടിച്ചമര്‍ത്തപ്പെടുന്ന എന്ന ആരോപണം ഉയരുന്നതിനിടെയാണ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന്റെ അഭിപ്രായ പ്രകടനം.

Story Highlights: Justice DY Chandrachud

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top