കരുണാ മ്യൂസിക് നൈറ്റ്; വിവാദങ്ങള്‍ ഉണ്ടായതില്‍ ദുഃഖമുണ്ട്: സയനോര

കരുണ മ്യൂസിക് നൈറ്റുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ ദുഃഖമുണ്ടെന്ന് ഗായിക സയനോര. താന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. കാലിന് പരുക്ക് പറ്റി വിശ്രമത്തിലായിരുന്നു. പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഷോ പ്രതീക്ഷിച്ച അത്ര ലാഭം ഉണ്ടാക്കിയില്ലെന്നും സയനോര ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.
പരിപാടിയുടെ റൈറ്റ്‌സ് ഏതെങ്കിലും ചാനലിന് വില്‍ക്കാമെന്ന് കരുതിയിരുന്നു. ഇത് വഴി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്നാണ് കരുതിയിരുന്നത്. വിഷയം ഇപ്പോള്‍ വിവാദമായതില്‍ ദുഖമുണ്ടെന്നും സയനോര പറഞ്ഞു.
Read More: കരുണ മ്യൂസിക് നൈറ്റ് വിവാദം; ബിജിപാലിന് എറണാകുളം ജില്ലാ കളക്ടർ നോട്ടിസ് അയച്ചു
അതേസമയം, കരുണ മ്യൂസിക് നൈറ്റ് വിവാദത്തില്‍ സംഗീത സംവിധായകന്‍ ബിജിപാലിന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് നോട്ടിസ് അയച്ചു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ രക്ഷാധികാരിയായി തന്റെ പേര് ഉപയോഗിച്ചത് അനുമതി കൂടാതെയെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ നോട്ടിസ് നല്‍കിയത്. നിയമവിരുദ്ധമായി തന്റെ പേര് ഉപയോഗിക്കരുതെന്നും ഇത്തരം പ്രവണതകളെ നിയമപരമായി തന്നെ നേരിടുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
കരുണ മ്യൂസിക്കല്‍ നൈറ്റുമായി ബന്ധപ്പെട്ട് ആറ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ സംഘാടകര്‍ക്ക് പിരിഞ്ഞു കിട്ടിയിരുന്നു. എന്നാല്‍, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നില്ല. സംഭവത്തില്‍ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍, തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ പരിപാടിയായിരുന്നെന്നും തങ്ങളുടെ കൈയിലെ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തതെന്നുമുള്ള വാദവുമായി ബിജിപാല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.
Story Highlights: sayanora, Karuna Music Night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here