ഇന്നത്തെ പ്രധാന വാർത്തകൾ(17-02-2020)

പൊലീസിന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിലും ചട്ടലംഘനം: ടെൻഡർ വിളിക്കാതെ മുൻകൂർ പണം നൽകി

ഡിജിപിയുടെ ചട്ട ലംഘനത്തിന് സർക്കാർ കൂട്ടു നിന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിലാണ് ചട്ടലംഘനം നടന്നത്. ടെൻഡർ വിളിക്കാതെ മുൻകൂർ പണം നൽകിയായിരുന്നു ഇടപാട്. ഡിജിപിയുടെ നടപടികൾക്ക് സർക്കാർ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

കേന്ദ്ര സർക്കാറിന് തിരിച്ചടി; കരസേനയിൽ വനിതകൾക്കും സുപ്രധാന പദവികളാകാമെന്ന് സുപ്രിംകോടതി

കരസേനയിൽ വനിതകൾക്കും സുപ്രധാന പദവികളാകാമെന്ന ഉത്തരവുമായി സുപ്രിംകോടതി. സേനയിൽ വനിത ഓഫീസർമാരെ സ്ഥിര കമാന്റിംഗ് ഓഫീസർമാരായി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി.

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നാം പ്രതി എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ഒന്നാം പ്രതി എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയിൽവച്ചാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്ഐ സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

കൂടത്തായി കൊലപാതക പരമ്പര; റോയി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

കൂടത്തായി റോയി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. ജാമ്യം നൽകിയാൽ ജോളി ആത്മഹത്യ ചെയ്യാനോ സാക്ഷികളെ അപായപ്പെടുത്താനോ സാധ്യതയുണ്ടെന്നാണ് സ്‌പെഷൽ പ്രൊസിക്യൂട്ടറുടെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top