എന്തുകൊണ്ടാണ് ഫെബ്രുവരിയിൽ മാത്രം 30 ദിവസം ഇല്ലാത്തത് ? [24 Explainer]

എന്തുകൊണ്ടാണ് ഫെബ്രുവരിയിൽ മാത്രം 30 ദിവസം ഇല്ലാത്തത് ? എല്ലാ ഫെബ്രുവരി മാസം വരുമ്പോഴും നമ്മിൽ ചിലരുടേയെങ്കിലും ഉള്ളിൽ ഈ ചോദ്യം ഉയർന്നുവന്നിരിക്കും…ഫെബ്രുവരി മാസത്തിൽ 28 ദിവസമേ ഉണ്ടാവുകയുള്ളു എന്ന് മാത്രമല്ല നാല് വർഷം കൂടുമ്പോ മാത്രം ഇത് 29 ദിവസമാകും. എന്തുകൊണ്ടാണ് ഇത് ?
ഫെബ്രുവരിയിൽ 30 ദിവസം ഉണ്ടായിരുന്നുവെങ്കിൽ….
ഫെബ്രുവരിയിൽ 30 ദിവസം ഉണ്ടായിരുന്നുവെങ്കിൽ നമുക്ക് മൊത്തത്തിൽ 30 ദിവസമുള്ള അഞ്ച് മാസവും 31 ദിവസമുള്ള ഏഴ് മാസവും ഉണ്ടാകും. അതോടെ മൊത്തം 367 ദിവസമാകും കലണ്ടറിൽ.
എന്നാൽ സൂര്യന് ചുറ്റും ഭൂമി കറങ്ങാനെടുക്കുന്ന സമയം 365.24219 ദിവസങ്ങളാണ്. ഫെബ്രുവരി മാസം 28 ദിവസം ആക്കിയതോടെ സൂര്യന് ചുറ്റും ഭൂമി കറങ്ങാനെടുക്കുന്ന സമയത്തിൽ 0.24219 ദിവസത്തിന്റെ കുറവ് വരും. ഇതിനായി നാല് വർഷം കൂടുമ്പോൾ ഫെബ്രുവരിയിൽ ഒരു ദിനം കൂടി ചേർന്ന് 29 ദിവസമാക്കി ഈ കുറവും പരിഹരിച്ചു.
എന്തുകൊണ്ട് ഫെബ്രുവരി ?
ഗ്രിഗോറിയൻ കലണ്ടറിന് മുമ്പുണ്ടായിരുന്നത് റോമൻ കലണ്ടറായിരുന്നു. റോമൻ കലണ്ടറിൽ 10 മാസമാണ് ഉണ്ടായിരുന്നത്. 30 ദിവസത്തിന്റെ ആറ് മാസവും, 31 ദിവസത്തിന്റെ നാല് മാസവുമായിരുന്നു ആദ്യ കലണ്ടറിൽ…മൊത്തം 304 ദിവസമാണ് ഇതിൽ ഉണ്ടായിരുന്നത്. കലണ്ടറിൽ മൊത്തം വരുന്ന ദിവസങ്ങളുടെ സംഖ്യ ഇരട്ടയക്കമാകുന്നത് ദുർഭാഗ്യമായാണ് കണക്കാക്കിയിരുന്നത്.
എന്നാൽ ലുണാർ വർഷവുമായി ഒത്തുപോവാൻ റോമൻ രാജാവായ നുമ പോംപില്യസ് പത്ത് മാസത്തിനൊപ്പം ജനുവരിയും, ഫെബ്രുവരിയും കൂട്ടിച്ചേർത്തു. അതോടെ ഒരു വർഷത്തിലെ ദിവസങ്ങളുടെ എണ്ണം 366 ദിവസമായി.
ഏതെങ്കിലും ഒരു മാസത്തിൽ നിന്ന് ഒരു ദിവസം കുറച്ചാലെ 365 ദിവസമാകുകയുള്ളു. അങ്ങനെ ഒരു മാസത്തിൽ ഒരു ദിവസം ഒഴിവാക്കാൻ തീരുമാനിച്ചു. മരിച്ചവരെ ആദരിക്കാൻ തെരഞ്ഞെടുത്ത ഏറ്റവും ദുഃശകുനം പിടിച്ച മാസമായിരുന്നു ഫെബ്രുവരിയിൽ നിന്ന് തന്നെ ഒരു ദിവസം കുറയ്ക്കാൻ തീരുമാനമായി.
എന്തുകൊണ്ട് ഫെബ്രുവരിയിൽ 29 ദിവസം വരുന്നു ?
ഭൂമി സൂര്യന് ചുറ്റും കറങ്ങി വരാനെടുക്കുന്ന സമയം 365.24 ദിവസമാണ്. 365 ദിവസം കലണ്ടറിൽ ഉണ്ട്. ശേഷിക്കുന്ന 0.24 ന് വേണ്ടിയാണ് ഫെബ്രുവരിയിൽ നാല് വർഷ കൂടുമ്പോൾ ഒരു ദിവസം കൂട്ടിച്ചേർക്കുന്നത്. 4 എന്ന അക്കം കൊണ്ട് ഹരിക്കാൻ പറ്റുന്ന വർഷങ്ങളിലാണ് 29 ദിവസം നൽകുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ 29 ദിവസമുണ്ടാകും. 2016ലാണ് ഫെബ്രുവരിയിൽ അവസാനമായി 29 ദിവസം വന്നത്.
Story Highlights- February, Leap Year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here