ആദ്യ പരീക്ഷ എഴുതി അലൻ ഷുഹൈബ്

പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് കണ്ണൂർ തലശേരി പാലയാട് കാമ്പസിലെത്തി രണ്ടാം വർഷ എൽഎൽബി ആദ്യ പരീക്ഷയെഴുതി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ നിന്ന് പ്രത്യേക വാഹനത്തിലാണ് അലനെ കണ്ണൂരിലെത്തിച്ചത്.
Read Also: അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി കണ്ണൂരിലെത്തിച്ചു
ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു പരീക്ഷ. ഒരു മണിയോടെ കനത്ത സുരക്ഷയിൽ അലനെ കാമ്പസിലെത്തിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരീക്ഷയ്ക്ക് ശേഷം അലനെ വീണ്ടും വിയ്യൂരിലേക്ക് കൊണ്ടുപോയി. അലന്റെ അമ്മ സബിതാ മഠത്തിലും പരീക്ഷ കേന്ദ്രത്തിൽ എത്തിയിരുന്നു. മകന് പരീക്ഷ എഴുതാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സബിത പറഞ്ഞു.
ഹൈക്കോടതിയും കണ്ണൂർ സർവകലാശാലയും അനുവദിച്ചതോടെയാണ് അലന് പരീക്ഷയെഴുതാനുള്ള സാഹചര്യമൊരുങ്ങിയത്.ഈ മാസം 20, 24, 26, 28 തീയതികളിലാണ് മറ്റ് പരീക്ഷകൾ.
pantheeramkavu uapa case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here