ലോക കേരള സഭ; ഭക്ഷണത്തിന് പണം വേണ്ട: റാവിസ് ഗ്രൂപ്പ്

ലോക കേരള സഭയുടെ ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് വച്ച് റാവിസ് ഗ്രൂപ്പ്. ഭക്ഷണത്തിന്റെ ബിൽ തുകയായ എൺപത് ലക്ഷം രൂപയാണ് വേണ്ടെന്ന് വയ്ക്കുന്നത്. ഭക്ഷണ ചെലവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്ന് ആർ പി ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ബി രവി പിള്ള പറഞ്ഞു.

Read Also: ലോക കേരള സഭയിൽ ഭൂലോക ധൂർത്ത്; ഒരാളുടെ രണ്ട് നേരത്തെ ഭക്ഷണ ചെലവ് 4000 രൂപ!

ലോക കേരള സഭയിൽ പങ്കെടുത്ത ഓരോ പ്രവാസിയും തന്റെ സഹോദരങ്ങളാണ്. സ്വന്തം കുടുംബത്തിൽ വന്ന് ഭക്ഷണം കഴിക്കുമ്പോൾ പണം ഈടാക്കുന്ന സംസ്‌കാരം തനിക്കില്ല. യാതൊരു തുകയും ഈടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സഭയുടെ രണ്ടാം പതിപ്പിൽ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവ് കണക്കുകൾ പുറത്ത് വന്നിരുന്നു. ഒരു കോടി രൂപയോളമാണ് ഈ ഇനത്തിൽ മാത്രം സർക്കാർ പൊടിച്ചത്. ജനുവരി ഒന്ന് മുതൽ മൂന്ന് വരെയാണ് ലോക കേരള സഭ തലസ്ഥാനത്ത് കൂടിയത്.

 

raviz

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top