ബന്ദിപ്പൂർ യാത്രാ വിലക്ക്; ബദൽ പാത വേണ്ടെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ

ബന്ദിപ്പൂർ യാത്രാ നിരോധനത്തിൽ ബദൽ പാത വേണ്ടെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. ആകാശപാതയാണ് നിർമിക്കേണ്ടത്. നിർദിഷ്ട ബദൽ പാത വനനശീകരണമുണ്ടാക്കുമെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വ്യോമ, റെയിൽ, ജലഗതാഗതമില്ലാത്ത വയനാടിന്റെ അതിജീവന പാതയാണ് ദേശീയ പാത 766 എന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Read Also: ജയിൽ വകുപ്പിലും ചട്ടലംഘനങ്ങൾ; തെളിവുകൾ പുറത്ത്

മാനന്തവാടി-ഗോണിക്കുപ്പ-മൈസൂർ ബദൽപാത അംഗീകരിക്കാനാകില്ല. കർണാടക ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെട്ട സംഘമാണ് ബദൽ പാതയെ അനുകൂലിക്കുന്നത്. ബദൽ പാത വനനശീകരണമുണ്ടാക്കും. ആയിരക്കണക്കിന് ഹെക്ടർ കൃഷി ഭൂമി നശിക്കും. കടുവാ സംരക്ഷണത്തിന് പ്രത്യേക പ്രദേശത്ത് മാത്രം നിരോധനം ഉചിതമല്ല.

പ്രാദേശിക ഭരണകൂടങ്ങൾ യാത്രാ നിരോധനം ഏർപ്പെടുത്തിയാൽ ദേശീയപാതയുടെ പ്രസക്തി നഷ്ടമാകുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ബദൽപാതയാകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ദേശീയപാത 212ൽ വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള 25 കിലോമീറ്റർ ഭാഗത്താണ് രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ യാത്രാവിലക്കുള്ളത്.

 

bandipur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top