തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായി സിപിഐഎമ്മിലെ അജിത ജയരാജനെ തെരഞ്ഞെടുത്തു

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായി സിപിഐഎമ്മിലെ അജിത ജയരാജനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ പ്രസീജ ഗോപകുമാറിനെ 20ന് എതിരെ 26 വോട്ടുകള്‍ക്കാണ് അജിത ജയരാജന് പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയില്‍ സിപിഐഎമ്മിന്റെ ഒരു വോട്ടും കോണ്‍ഗ്രസിന്റെ രണ്ട് വോട്ടും അസാധുവായി. ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

ഇടത് മുന്നണിയിലെ ധാരണ പ്രകാരം സിപിഐ പ്രതിനിധി ആയിരുന്ന അജിത വിജയന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ കാലയളവില്‍ രണ്ടാം തവണയാണ് അജിത ജയരാജന്‍ മേയറാവുന്നത്. മേയര്‍ സ്ഥാനം ആദ്യ മൂന്ന് വര്‍ഷവും അവസാന വര്‍ഷവും സിപിഐഎമ്മിനും നാലാം വര്‍ഷം സിപിഐക്കും എന്നതാണ് ഇടത് മുന്നണിയിലെ ധാരണ. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 27 അംഗങ്ങളും യുഡിഎഫിന് 22 അംഗങ്ങളും ബിജെപിക്ക് 6 അംഗങ്ങളുമാണുള്ളത്. 49 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. കളക്ടര്‍ എസ്. ഷാനവാസ് വരണാധികാരിയായിരുന്നു.

 

Story Highlights- CPIM Candidate, elected Mayor Thrissur Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top