ചെമ്പൻ വിനോദ് വിവാഹിതനാകുന്നു; ‘വധു ഡോക്ടറാണ്’

നടനും നിർമാതാവുമായ ചെമ്പൻ വിനോദ് ജോസ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് ചെമ്പന്റെ ഭാര്യയാകാൻ പോകുന്നത്. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം.

Read Also: ‘മോനേ, നിന്നെപ്പോലെ ഒരിക്കൽ ഏട്ടനും കരഞ്ഞിട്ടുണ്ട്’; ക്വാഡനു പിന്തുണ അർപ്പിച്ച് ഗിന്നസ് പക്രു

വിവാഹത്തിനായി അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിച്ച നോട്ടിസ് പുറത്ത് വന്നിട്ടുണ്ട്. 43 വയസുകാരനായ ചെമ്പന്റെ രണ്ടാം വിവാഹമാണിത്, 25 വയസുള്ള മറിയത്തിന്റ ആദ്യ വിവാഹവും. സൈക്കോളജിസ്റ്റായ മറിയം സുംബാ ട്രെയ്‌നർ കൂടിയാണ്.

‘ട്രാൻസ്’ ആണ് ചെമ്പന്റെ അവസാനം ഇറങ്ങിയ ചിത്രം. താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അമ്പിളി എസ് രംഗന്റെ ഇടി,മഴ,കാറ്റ് എന്ന ചിത്രത്തിലാണ്.

 

 

chemban vinod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top