നാൽപത്തിയഞ്ചാം വയസിൽ ചിത്രരചനയും ശിൽപകലയും പഠിച്ച വീട്ടമ്മ കലാരംഗത്ത് തിളങ്ങുന്നു

കലാകാരിയാകാൻ പ്രായമൊരു പ്രതിബന്ധമല്ലെന്ന് തെളിയിക്കുകയാണ് തൃശൂർ കുന്നംകുളം സ്വദേശിയായ വീട്ടമ്മ. അനിത ജോണി നാൽപത്തിയഞ്ചാം വയസിലാണ് ചിത്രരചനയും ശിൽപകലയും അഭ്യസിച്ച് തുടങ്ങിയത്. 15 വർഷം കൊണ്ട് മികച്ച കലാകാരിയായി മാറിയിരിക്കുകയാണ് ഇവർ.

Read Also: പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ ഇനിമുതല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

നാൽപത്തിയഞ്ചാം വയസ് വരെ തന്റെ ഉള്ളിലെ കലയെ തിരിച്ചറിയാൻ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല. അവിചാരിതമായാണ് ഒരു ചിത്രം വരച്ചത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചപ്പോൾ മികച്ചതാണെന്ന് പറഞ്ഞു. പിന്നീട് ഇടംവലം നോക്കിയില്ല. തന്റെ ഉള്ളിൽ ഒരു കലാകാരി ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് അനിത തിരിച്ചറിഞ്ഞു. പിന്നീട് വരച്ചതെല്ലാം പൊന്നായി.

തുടർന്ന് ശിൽപകലയിലും ഒരു ചെറിയ പരീക്ഷണം നടത്തി. ഭർത്താവ് ജോണിയുടെ പിന്തുണ കൂടി ലഭിച്ചതോടെ അനിത സ്വന്തം വീട് ഒരു കലാകേന്ദ്രമാക്കി. അനിതയ്ക്ക് ഇപ്പോൾ ചിത്രകല വെറും ഹോബി മാത്രമല്ല, ഈ രംഗത്ത് പല സ്വപ്നങ്ങൾ ബാക്കിയുണ്ട്. കൊച്ചി മുസീരിസ് ബിനാലെയിലടക്കം തന്റെ കഴിവ് തെളിയിക്കണമെന്നാണ് അനിതയുടെ ആഗ്രഹം.

 

house wife

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top