ത്രില്ലർ പോരിൽ ഗോകുലത്തെ തകർത്ത് നെറോക്ക എഫ്സി

ഐ-ലീഗിൽ ഗോകുലം കേരളക്ക് പരാജയം. നെറോക്ക എഫ്സിയോടാണ് ഗോകുലം പരാജയപ്പെട്ടത്. നെറോക്കയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ആതിഥേയർ വിജയിച്ചത്. ജയത്തോടെ പോയിൻ്റ് പട്ടികയിൽ നെറോക്ക ഏഴാം സ്ഥാനത്തെത്തി. ഗോകുലം നാലാം സ്ഥാനത്താണ്.

മത്സരത്തിൻ്റെ രണ്ടാം മിനിട്ടിൽ തന്നെ നെറോക്ക ആദ്യ ഗോളടിച്ചു. പ്രിതം സിംഗിലൂടെയാണ് ആതിഥേയർ ലീഡ് നേടിയത്. 25ആം മിനിട്ടിൽ ഷിബിൽ മുഹമ്മദിലൂടെ തിരിച്ചടിച്ച് സമനില പിടിച്ച ഗോകുലം 40-ാം മിനിറ്റിൽ നഥാനിയൽ ​ഗാർസിയയിലൂടെ മത്സരത്തിൽ ആദ്യമായി ലീഡെടുത്തു. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോകുലം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു.

രണ്ടാം പകുതിയ്ക്ക് മൂന്ന് മിനിട്ട് മാത്രം ആയുസെത്തിയപ്പോൾ നെറോക്ക ഒപ്പം പിടിച്ചു. ഘാനാ താരം ഫിലിപ്പ് അഡ്ജയാണ് 48ആം മിനിട്ടിൽ നെറോക്കക്ക് വേണ്ടി വല ചലിപ്പിച്ചത്. 81ആം മിനിട്ടിൽ നിർണായകമായ മൂന്നാം ഗോളും നെറോക്ക നേടി. നാൻ​ഗോം റൊണാൾഡ് സിങ്ങാണ് നെറോക്കക്ക് വീണ്ടും ലീഡ് നേടിക്കൊടുത്തത്.

12 മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റാണ് ഗോകുലത്തിന് ഉള്ളത്. അഞ്ച് വീതം ജയവും തോൽവിയും രണ്ട് സമനിലയും ഗോകുലത്തിനുണ്ട്. നെറോക്കക്ക് 14 മത്സരങ്ങളിൽ നിന്ന് 15 പോയിൻ്റുകളാണ് ഉള്ളത്. നാല് ജയം, ഏഴ് തോൽവി, മൂന്ന് സമനില എന്നിങ്ങനെയാണ് നെറോക്കയുടെ പ്രകടനം.

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മിനർവ എഫ്സിയുമാണ് ഗോകുലത്തിൻ്റെ അടുത്ത പോരാട്ടം. 29ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Story Highlights: Neroca fc beat gokulam kerala fc i league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top