സൗദി സന്ദർശനം; അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തി

സൗദി സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തി. ഗൾഫ് മേഖലയിലെ സുരക്ഷ പ്രശ്നങ്ങളും ഇറാൻ ഉയർത്തുന്ന ഭീഷണികളും ചർച്ച ചെയ്യാനാണ് അമേരിക്കൻ സെക്രട്ടറി സൗദിയിലെത്തിയത്. അമേിക്കയിലെ സൗദി അംബാസഡർ റീമ ബിന്ത് ബന്ദറിന്റെ നേതൃത്വത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൈക് പോംപിയോയുടെ നേതൃത്വത്തിലുളള സംഘത്തെ സ്വീകരിച്ചു.

ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ എന്നിവരുമായി മൈക് പോംപിയോ ചർച്ച നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ സമാധാന പദ്ധതിക്ക് ശേഷമുളള പോംപിയോയുടെ സന്ദർശനത്തിന് ഏറെ പ്രാധാന്യമാണുളളത്. സൗദി അറേബ്യ ഉൾപ്പെടെ ജി സി സിയിലെ പല രാജ്യങ്ങളും ട്രംപിന്റെ സമാധാന പദ്ധതി തളളിയിരുന്നു.

അതേസമയം, പലസ്തീൻ സമാധാനത്തിനുള്ള നേരിട്ടുള്ള ചർച്ചകളെ പിന്തുണക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. മേഖലയിലെ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുമെന്നു മൈക് പോംപിയോ പറഞ്ഞു. ഇറാൻ ഭീഷണി ഉൾപ്പെടെ പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ ഗൗരവമായി ചർച്ച ചെയ്യുമെന്നും സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More