ചൂടിനെ തണുപ്പിക്കാൻ തണ്ണിമത്തൻ ഇഞ്ചി കൂളർ

ചൂടുകാലം തുടങ്ങിയതോടെ അമിത ദാഹം തണുപ്പിക്കാൻ പലതരം ശീതള പാനീയങ്ങൾ പരീക്ഷിക്കാറുണ്ട്. എന്നാൽ, എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്നതും ഇത്തിരി ടേസ്റ്റി ആയതും ആണെങ്കിൽ വീട്ടിലെത്തുന്ന അതിഥികൾക്കും ഒരു സ്റ്റാർട്ടർ ആയി ഇത് നൽകാം… സുലഭമായി ലഭിക്കുന്ന തണ്ണിമത്തൻകൊണ്ട് തന്നെ ആയാലോ…

ചേരുവകൾ

തണ്ണിമത്തൻ കഷ്ണങ്ങളാക്കിയത്- 400 ഗ്രാം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
തേൻ – ഒന്നര ടീ സ്പൂൺ
പുതിന ഇല – അഞ്ച് ഇല

തയാറാക്കുന്ന വിധം

തണ്ണിമത്തൻ കഷ്ണങ്ങളാക്കിവച്ചതും ഇഞ്ചിയും മിക്‌സിയിൽ നന്നായി അരയ്ക്കുക. ശേഷം അര മണിക്കൂർ ഫ്രീസറിൽ തണുക്കാൻ അനുവദിക്കുക. നന്നായി തണുത്ത മിശ്രിതത്തിലേക്ക് തേൻ ഒഴിച്ച് പത്തുമിനിട്ട് വീണ്ടും തണുപ്പിക്കുക. തണുത്ത ശേഷം പുതിന ഇലകൊണ്ട് അലങ്കരിച്ച് സേർവ് ചെയ്യാം…

Story highlight:Water melon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top