സമൂഹ വിവാഹത്തിൽ മെഡിക്കൽ മാസ്‌ക് ധരിച്ച് ചുംബിച്ച് 220 നവ വധൂവരന്മാർ

മെഡിക്കൽ മാസ്‌ക് ധരിച്ച് പരസ്പരം ചുംബിക്കുന്ന 220 നവ വധൂവരന്മാർ. ഫിലിപ്പീൻസിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ബാക്കോലോഡ് നഗരത്തിൽ സമൂഹവിവാഹത്തിലാണ് വധൂവരന്മാർ മുഖാവരണം ധരിച്ചെത്തിയത്. വടക്കൻ ഫിലിപ്പീൻസിലെ തീരദേശ നഗരമായ ബാക്കോലോഡിലെ സമൂഹ വിവാഹത്തിലാണ് വധുവരന്മാരും കുടുംബാംഗങ്ങളും ഒന്നടങ്കം മെഡിക്കൽ മാസ്‌ക് ധരിച്ചെത്തിയത്.
Read Also: ഇന്ത്യാ സന്ദർശനത്തിനായി ഡോണൾഡ് ട്രംപ് പുറപ്പെട്ടു; മോദി അടുത്ത സുഹൃത്തെന്ന് ട്രംപ്
നഗരത്തിൽ എല്ലാ വർഷവും സർക്കാർ പിന്തുണയോടെ സമൂഹവിവാഹം നടക്കാറുണ്ട്. 2013ൽ 2013 വധൂവരന്മാർ പങ്കെടുത്ത വിവാഹസംഗമം വലിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയോടെയാണ് ഇത്തവണ സമൂഹവിവാഹം സംഘടിപ്പിച്ചത്. 14 ദിവസത്തെ യാത്രാവിവരങ്ങൾ അടക്കം പരിശോധിച്ച് സമഗ്ര ആരോഗ്യപരിശോധനകളാണ് നടത്തിയാണ് ചടങ്ങ് നടക്കുന്ന വേദിയിലേക്ക് പ്രവേശനം അനുവദിച്ചത്.
മാസ്‌ക് ധരിച്ച് ചുംബിക്കുന്നത് പ്രത്യേക അനുഭവമാണെന്ന് നവവരൻ ജോൺ പോൾ പറയുന്നു. ബാക്കോലോഡ് മെയർ എവലിയോ ലിയോനാർഡിയയും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ചൈനയ്ക്ക് പുറത്ത് ആദ്യം കൊറോണ റിപ്പോർട്ട് ചെയ്ത് രാജ്യമാണ് ഫിലിപ്പീൻസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here