Advertisement

ബിജെപി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തർക്കം രൂക്ഷം

February 25, 2020
Google News 1 minute Read

തർക്കത്തിൽ മുങ്ങി ബിജെപി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രസിഡന്റുമാരെ നിശ്ചയിക്കാത്ത എറണാകുളത്തും കോട്ടയത്തും തർക്കം രൂക്ഷമായി തുടരുകയാണ്. വി മുരളീധരപക്ഷ നേതാക്കളെ മാത്രം പരിഗണിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.

Read Also: ‘കരുണ’ വിവാദം : ആഷിഖ് അബുവിന്റെ റെസ്റ്റോറന്റിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

സംസ്ഥാന പ്രസിഡന്റ് ചുമതലയേറ്റിട്ടും തർക്കം മൂലം എറണാകുളത്തും കോട്ടയത്തും ജില്ലാ പ്രസിഡന്റ് പദവി ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഗ്രൂപ്പ് തിരിഞ്ഞ് കടുത്ത മത്സരമാണ് ഇരു ജില്ലകളിലും നടക്കുന്നത്. ഇതിനിടെ കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിലേതിന് പിന്നാലെ വി മുരളീധരപക്ഷ നേതാക്കളെ മാത്രം എറണാകുളത്തും കോട്ടയത്തും പരിഗണിക്കുന്നുവെന്ന പരാതിയുമായി എതിർ ചേരി രംഗത്തെത്തി. എറണാകുളത്ത് ന്യൂനപക്ഷ മോർച്ച മുൻ സംസ്ഥാന നേതാവ് ജിജി തോമസ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഷൈജു എന്നീ പേരുകളാണ് അവസാന റൗണ്ടിൽ ഉള്ളത്. നിലവിലെ അധ്യക്ഷൻ വിജയൻ, ജയകൃഷ്ണൻ തുടങ്ങിയ എതിർ ചേരിയെ ഒഴിവാക്കിയാണിത്. കോട്ടയത്ത് ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ, പട്ടികജാതി വിഭാഗത്തിന്റെ പ്രതിനിധിയായി ശശിധരൻ എന്നിവരും അന്തിമ പട്ടികയിൽ ഉണ്ട്. ഇവരും മുരളീധര പക്ഷക്കാർ തന്നെ. മത്സരരംഗത്ത് ശക്തമായി തുടരുന്ന എൻ ഹരി ഒഴിവാക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

അതേസമയം, വിഷയത്തിൽ ആർഎസ്എസ് ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നാളെ കേരളത്തിലെത്തുന്ന അമിത് ഷായുടെ ശ്രദ്ധയിൽ പ്രശ്‌നമെത്തിക്കാനും നീക്കമുണ്ട്. വെട്ടിനിരത്തൽ സംസ്ഥാന പുനഃസംഘടനയിലേക്ക് കൂടി നീങ്ങുന്നത് തടയാനാണിത്.

 

bjp kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here