മരടിൽ കെട്ടിട അവശിഷ്ടങ്ങൾ നീക്കാനുള്ള സമയം നീട്ടി

മരടിൽ കെട്ടിട അവശിഷ്ടങ്ങൾ നീക്കാനുള്ള സമയം നീട്ടി. ഒരു മാസത്തേക്കാണ് സമയം നീട്ടി നൽകിയത്.

കരാർ കമ്പനിയായ വിജയാ സ്റ്റീൽസിന്റെ അപേക്ഷയിൽ സബ് കളക്ടർ സ്‌നേഹിൽ കുമാറിന്റേത് നടപടി. കമ്പിയും കോൺക്രീറ്റുും തരം തിരിക്കൽ തീരാത്തതിനാലാണ് സമയം നീട്ടി നൽകിയത്. അവശിഷ്ടങ്ങൾ നീക്കാനുള്ള അവസാന തീയതി ഞായറാഴ്ച അവസാനിച്ചിരുന്നു.

അതേസമയം, മരട് ഫഌറ്റ് അഴിമതി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിച്ചു. സംഘത്തിന്റെ താത്കാലിക ചുമതല എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാറിന് കൈമാറി. മൂന്നംഗ സംഘമാണ് കേസന്വേഷിക്കുക. ബ്യൂട്ടി പാർലർ വെടിവയ്പ് കേസും ജി ഡി വിജയകുമാറിന് കൈമാറിയിട്ടുണ്ട്.

Story Highlights- Maradu Case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top