പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് : സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസ്; ഒന്നാം പ്രതി റവന്യു ഉദ്യോഗസ്ഥൻ

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തിയ സിപിഐഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവറിനെതിരെ കേസ്. എറണാകുളം ജില്ലാ കളക്ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

എംഎം അൻവർ 10.54 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം 403,409, 420, അഴിമതി നിരോധന നിയമം (PC act.) 13(1)a, എന്നി വകുപ്പുകൾ പ്രകാരമാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. എഫ്‌ഐആർ നമ്പർ 83/2020 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ വിഷ്ണു പ്രസാദ് ആണ് ഒന്നാം പ്രതി.

 

Story Highlights- Flood Relief Fund, CPIM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top