ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി കോഴിക്കോട്ട് പിടിയിൽ

ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശിയെ കോഴിക്കോട് റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് അറസ്റ്റ് ചെയ്തു. ധാൻപുർ സ്വദേശി സയാഗിയാണ് പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ബുധനാഴ്ച്ച രാവിലെ 9.30 ഓടുകൂടി കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തിയ പരശുറാം എക്‌സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് സയാഗി പിടിയിലാവുന്നത്.ഇരുപത്തിനാല് ലക്ഷം രൂപ അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കി പ്രത്യകം തയ്യാറാക്കിയ തുണിസഞ്ചിയിൽ ഒളിപ്പിച്ച് ശരീരത്തിൽ കെട്ടിവെച്ച നിലയിലായിരുന്നു പണം.

പേരാമ്പ്രയിൽ സ്വർണപണിക്കാരനായ പരശുവെന്നയാളിൽ നിന്ന് സ്വർണം വാങ്ങി മംഗലാപുരത്ത് വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടയാളാണ് സയാഗിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Story Highlights- Hawala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top