കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ വിലക്കി സൗദി

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള സന്ദർശകർക്ക് സൗദി അറേബ്യ താത്കാലിക  വിലക്ക് ഏർപ്പെടുത്തി. കൊറോണ പടരുന്ന സാഹചര്യത്തിലാണ് വിലക്ക്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പാടാനൊരുങ്ങിയ ഉംറ തീർഥാടകരെ വിമാനത്തിൽ നിന്നിറക്കി. ഇഹ്‌റാം ചെയ്ത തീർത്ഥാടകരുൾപ്പടെ അനിശ്ചിതത്വത്തിൽ തുടരുന്നു. നിരവധി പേരാണ് യാത്ര മുടങ്ങി കരിപൂരിൽ കുടുങ്ങിയത്.

അതേസമയം, കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2800 കവിഞ്ഞു. ഇറ്റലിയിൽ മരണം 16 ആയി. ആരോഗ്യ സഹ മന്ത്രി ഉൾപ്പെടെ 95 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

Story Highlights- corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top