വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം; മണീട് ഗ്രാമപഞ്ചായത്ത് ഐഎസ്ഒ നിലവാരത്തിലേക്ക്

വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മണീട് ഗ്രാമപഞ്ചായത്ത് ഐഎസ്ഒ നിലവാരത്തിലേക്ക്. ഐഎസ്ഒ ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം തോമസ് ചാഴിചാഴിക്കാടൻ എംപി നിർവഹിച്ചു. മണീട് ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ എംഎൽഎ അനൂപ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

വികാസനോന്മുഖമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മണീട് ഗ്രാമപഞ്ചായത്ത് നേട്ടത്തിന്റെ നിറവിലാണ്. ഗ്രാമപഞ്ചായത്തിന്റെ ഐഎസ്ഒ അംഗീകാര പ്രഖ്യാപനം തോമസ് ചാഴിക്കാടൻ എംപി നിർവഹിച്ചു.

സാമൂഹികപരമായ മികച്ച പദ്ധതികളാണ് മണീട് പഞ്ചായത്തിൽ നടപ്പിലാക്കുന്നത്. കില ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ അംഗീകാരമാണ് പഞ്ചായത്തിന് ലഭിക്കുന്നത്. ജനങ്ങൾക്ക് കൃത്യ സമയത്ത് സേവനങ്ങൾ ലഭ്യമാക്കുവാൻ പഞ്ചായത്തിന് കഴിയുന്നുണ്ടെന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു.

എല്ലാ മേഖലയിലും വളർച്ച കൈവരിക്കാനുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് അനൂപ് ജേക്കബ് എം എൽ എ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ശോഭ ഏലിയാസ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ജോസഫ് വിജെ, സുരേഷ് ശിവരാമൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Storyhighlight: Approval for development activities, Maneed Gram Panchayat to ISO standard

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top