വ്യത്യസ്തമായ ഏഴ് ഗെറ്റപ്പുകൾ; ഞെട്ടിച്ച് ചിയാൻ വിക്രം

ചിയാൻ വിക്രം നായകനാകുന്ന ‘കോബ്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിക്രമിന്റെ വ്യത്യസ്തമായ ഏഴ് ഗെറ്റപ്പുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിക്രമാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്.

 

കോബ്രയിൽ 25 വ്യത്യസ്ത ഗെറ്റപ്പുകളിലായിരിക്കും ചിയാൻ എത്തുന്നതെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘ഇമൈക്ക നൊടികൾ’ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ഇർഫാൻ പഠാനാണ് ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്.

താമരൈ, പാ വിജയ്, വിവേക് എന്നിവരുടെ വരികൾക്ക് എആർ റഹ്മാനാണ് സംഗീതം നൽകുന്നത്. ഈ വർഷം മേയിൽ ചിത്രം പ്രദർശനത്തിനെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top