ദേശീയ വനിതാ ലീഗ് ഫുട്‌ബോള്‍ കിരീടം നേടിയ ഗോകുലം വനിതാ ടീമംഗങ്ങള്‍ക്ക് കരിപ്പൂരില്‍ സ്വീകരണം

ദേശീയ വനിതാ ലീഗ് ഫുട്‌ബോളില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ ഗോകുലം കേരളം എഫ്‌സി ടീം നാട്ടിലെത്തി. ബംഗളൂരുവില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ താരങ്ങളെ പൂച്ചെണ്ടുകള്‍ സമ്മാനിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. ദേശീയ ലീഗ് ഫുട്‌ബോളില്‍ കിരീടം നേടുന്ന കേരളത്തില്‍ ആദ്യ വനിതാ ടീമായി മാറിയിരിക്കുകയാണ് ഗോകുലം കേരളം എഫ്‌സി. മണിപ്പൂരി ക്ലബ്ബായ ക്രിപ്സയെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്.

കഴിഞ്ഞ തവണ നഷ്ടമായ കപ്പ് സ്വന്തമാക്കിയതിന് പിന്നില്‍ കഠിന പരിശീലനം തന്നെയാണെന്ന് മലയാളി കൂടിയായ ഗോകുലത്തിന്റെ പരിശീലക പിവി പ്രിയ പറഞ്ഞു. 18 ഗോളുകള്‍ സ്വന്തമാക്കി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ സബിത്ര ഭണ്ഡാരിയാണ് കേരളത്തിന് നിര്‍ണായക വിജയം സമ്മാനിച്ചത്. ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെയാണ് ഗോകുലം കപ്പ് സ്വന്തമാക്കിയത്.

Story Highlights- Gokulam Kerala FC, National Women's League football

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top