ഐ ലീഗ്; ഗോകുലം കേരള എഫ്‌സി ഇന്ന് പഞ്ചാബ് എഫ്‌സിയെ നേരിടും

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സി ഇന്ന് പഞ്ചാബ് എഫ്‌സിയെ നേരിടും. നൊരോക്കയ്ക്ക് എതിരായ മത്സരത്തില്‍ തോല്‍വിയോടെ ഏഴാം സ്ഥാനത്ത് എത്തിയ ഗോകുലം ആദ്യ നാലിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഇറങ്ങുന്നത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം.

എവേ മത്സരത്തില്‍ പഞ്ചാബ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗോകുലത്തെ തോല്‍പിച്ചിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് പഞ്ചാബ്. വൈകിട്ട് ഏഴ് മണിമുതല്‍ ട്വന്റിഫോറില്‍ മത്സരം തത്സമയം കാണാം.

Story Highlights: i league, gokulam kerala fc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top