Advertisement

കൊറോണ വൈറസ്; ജാഗ്രതയിൽ ലോക രാജ്യങ്ങൾ

March 2, 2020
Google News 1 minute Read

അമേരിക്കയിലും ഓസ്‌ട്രേലിയയിലും തായ്‌ലന്റിലും കൊവിഡ് 19 വൈറസ് മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. അമേരിക്കയിൽ വാഷിംഗ്ടണിലും ഓസ്‌ട്രേലിയയിൽ പെർത്തിലുമാണ് കൊറോണ വൈറസ് ബാധ മൂലമുള്ള മരണങ്ങളുണ്ടായത്. ജപ്പാനിൽ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: കൊറോണ വൈറസ്; അമേരിക്കയില്‍ ഒരു മരണം സ്ഥിരീകരിച്ചു

കോവിഡ് 19ന്റെ വ്യാപനം തടയാൻ യുഎസ് മെക്‌സിക്കോ അതിർത്തിയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. യുഎസിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 43 പേർ കോവിഡ് 19 ബാധിച്ചു മരിച്ചതോടെ, ഇറാൻ പാർലമെന്റ് അടച്ചു. വൈറസ് ബാധയിൽ മൂന്ന് നഗരങ്ങൾ നിശ്ചലമായ ഇറ്റലിയിൽ മരണസംഖ്യ 29 ആയി ഉയർന്നു. ഫ്രാൻസിൽ 100 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ ‘ഐടിബി ബെർലിൻ’ ചരിത്രത്തിൽ ആദ്യമായി ജർമനി റദ്ദാക്കി. ഖത്തർ അടക്കം ഗൾഫ് രാജ്യങ്ങളിലും രോഗം പടർന്നു. ഉംറ തീർഥാടനം നിർത്തി വച്ചിരിക്കുകയാണെന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും മക്ക, മദീന നഗരങ്ങളിലേക്കു പ്രവേശനമില്ലെന്നും സൗദി അറേബ്യ അറിയിച്ചു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതർ ദക്ഷിണ കൊറിയയിലാണ്. 3150 പേരാണ് അവിടെ കൊറോണ ബാധിച്ചവരായുള്ളത്. ദക്ഷിണ കൊറിയയിൽ കോവിഡ് ബാധിച്ച് 17 പേരാണ് മരിച്ചത്.

 

corona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here