Advertisement

അരൂജ സ്‌കൂൾ വിവാദം; പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

March 3, 2020
Google News 1 minute Read

മാനേജ്‌മെന്റിന്റെ വീഴ്ച കാരണം പരീക്ഷ എഴുതാൻ കഴിയാതെ പോയ എറണാകുളം തോപ്പുംപടി അരൂജ സ്‌കൂളിലെ വിദ്യാർത്ഥികൾ സിബിഎസ്ഇ പത്താം തരം പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അംഗീകാരമില്ലാത്ത സ്‌കൂളിലെ കുട്ടികൾക്ക് അംഗീകാരം ഉള്ള സ്‌കൂൾ വഴി പരീക്ഷ എഴുതാൻ ഇക്കൊല്ലം അനുമതി നൽകിയിട്ടുണ്ടോയെന്ന് സിബിഎസ്ഇ ഇന്ന് വ്യക്തമാക്കും. അംഗീകാരമില്ലാത്ത സ്‌കൂളിലെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ടങ്കിൽ ഇക്കാര്യം വ്യക്തമാക്കി ഇന്ന് സത്യവാങ്മൂലം നൽകാനാണ് കോടതി നിർദേശം.

Read Also: അരൂജ സ്‌കൂൾ വിവാദം; പരീക്ഷ എഴുതാനുള്ള വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി

പരീക്ഷയെഴുതാൻ അനുമതി തേടിക്കൊണ്ടുള്ള അരൂജ സ്‌കൂളിലെ 28 വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഫെബ്രുവരി 24 മുതൽ തുടങ്ങിയ പരീക്ഷ എഴുതാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. അരൂജാ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകാതെ പോയ സംഭവത്തിൽ സിബിഎസ്ഇയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാർ മുതലെടുക്കുന്നുവെന്നും സിബിഎസ്ഇക്കെതിരെ കോടതി തുറന്നടിച്ചു.

അഫിലിയേഷൻ ഇല്ലാത്തതിനെത്തുടർന്ന് തോപ്പുംപടി അരൂജാ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ പോയത്. ഇതേ തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെൻ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്ത പൊലീസ് മാനേജരടക്കമുളളവരെ അറസ്റ്റ് ചെയ്തിരുന്നു.

 

board exam, cbse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here