കൊറോണ ലക്ഷണങ്ങളുമായി ഐസൊലേഷൻ വാർഡിൽ നിന്ന് കാണാതായ യുവാവ് തിരിച്ചെത്തി

കൊറോണ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ നിന്ന് കാണാതായ രോഗി തിരികെ എത്തി. മുപ്പത്തടം സ്വദേശി മുഹമ്മദ് ഷാഫി (25)യാണ് തിരിച്ചെത്തിയത്. ഇയാളെ ഇന്നലെ കാണാതാകുകയായിരുന്നു.

തായ്ലൻഡിൽ നിന്നെത്തിയ മുഹമ്മദ്, കൊറോണ രോഗ ലക്ഷണങ്ങളോടെ ഇന്നലെയാണ് മെഡിക്കൽ കോളജിൽ എത്തിയത്. പരിശോധനകൾക്ക് പിന്നാലെ ഇയാൾ സ്വയം ആശുപത്രി വിടുകയായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ അഡീഷണൽ മെഡിക്കൽ ഓഫീസർ കളക്ടർക്ക് പരാതി നൽകിയത്. കളക്ടർ പരാതി പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കണ്ടെത്തിയത്.

story highlights- corona virus, isolation ward, kalamassery medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top