ഷെയ്ൻ നിഗം പ്രശ്‌നം; അമ്മ എക്‌സിക്യൂട്ടീവിന്റെ നിർണായക യോഗം ഇന്ന്

ഏറെക്കാലമായി തുടരുന്ന ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അമ്മ എക്‌സിക്യൂട്ടീവിന്റെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. അമ്മ പ്രസിഡന്റ് മോഹൻലാൽ നേരിട്ട് ഇടപെട്ട സാഹചര്യത്തിലാണ് ഇന്നത്തെ യോഗം. പ്രശ്‌ന പരിഹാരത്തിനായി നിർമാതാക്കൾ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നൽകാൻ കഴിയില്ലെന്നായിരുന്നു നേരത്തെ താര സംഘടനയുടെ നിലപാട്.

Read Also: ഷെയ്ൻ നിഗം പ്രശ്‌നത്തിൽ നേരിട്ടിടപെട്ട് മോഹൻലാൽ

എന്നാൽ തുകയിൽ ഇളവ് വരുത്തികൊണ്ടുള്ള പരിഹാര മാർഗങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. അമ്മ ഭാരവാഹികൾ നിർമാതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. ഷെയിന്റെ വിലക്ക് നീക്കുന്നതിന് നിർമാതാക്കൾ വഴങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നേരത്തെ ഒരു കോടി രൂപ നഷ്ട പരിഹാരം ഷെയ്ൻ നൽകണമെന്നായിരുന്നു നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്. ഇത്രയും തുക നൽകാനാകില്ലെന്ന് താര സംഘടന നിലപാട് സ്വീകരിച്ചതോടെ ചർച്ചകൾ വഴി മുട്ടിയിരുന്നു.

എന്നാൽ, അനുനയ നീക്കവുമായി താരസംഘടനയുടെ നിർദേശ പ്രാകാരം ഷെയ്ൻ നേരിട്ട് വെയിൽ സിനിമയുടെ നിർമാതാവിന് കത്തയച്ചിരുന്നു. വെയിൽ സിനിമ പൂർത്തീകരിക്കണമെന്നും, ഇനി കൈപ്പറ്റാനുള്ള തുക വേണ്ട എന്നും കത്തിൽ വ്യക്തമാക്കിരുന്നു. തുടർന്നും പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേരിട്ടുള്ള ഇടപെടൽ.

 

shane nigam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top