തെരുവ് നായ ആക്രമണം; മുൻ പ്രധാന അധ്യാപിക മരിച്ചനിലയിൽ

ഹരിപ്പാട് പിലാപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുൻ പ്രധാനാധ്യാപികയ്ക്ക് തെരുവുനായയുടെ കടിയേറ്റ് മരണം. വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മ (87) ആണ് മരിച്ചത്. രാത്രിയിൽ കൂട്ടു കിടക്കാനായി എത്തുന്ന സ്ത്രീയാണ് ദേഹമാസകലം നായയുടെ കടിയേറ്റ നിലയിൽ രാജമ്മയെ വീടിനു പരിസരത്ത് നിന്ന് കണ്ടെത്തുന്നത്.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം. വീടിനു പരിസരത്ത് കൂട്ടിയിട്ടിരുന്ന
കരിയിലയ്ക്ക് തീ ഇടാൻ പോയ സമയം നായയുടെ കടിയേറ്റതാകാം എന്നാണ് കരുതുന്നത്.
കൈയ്യിലും തലയുടെ പിൻഭാഗത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രാത്രിയിൽ വാതിലിൽ ഏറെ നേരം മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് അയൽക്കാരി നാട്ടുകാരെയും കൂട്ടി വീടിനു പരിസരത്ത് നടത്തിയ തെരച്ചിലിലാണ് ബോധരഹിതയായ രാജമ്മയെ കണ്ടെത്തുന്നത്. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story highlight: Street dog attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top