ബിജെപി നേതാക്കൾക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു; ഹർഷ് മന്ദേറിന് എതിരെ സത്യവാങ്മൂലം നൽകി പാലീസ്

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട പൊതുപ്രവർത്തകൻ ഹർഷ് മന്ദേറിനെതിരെ ഡൽഹി പൊലീസ് സുപ്രിംകോടതിയിൽ. ഹർഷ് മന്ദേർ വിദ്വേഷ പ്രസംഗം നടത്തിയെന്നും സുപ്രിംകോടതിയെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് സത്യവാങ്മൂലം സമർപ്പിച്ചു. കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Read Also: ഡൽഹി കലാപം ചർച്ച ചെയ്തില്ല; തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ് നടപടികൾ തടസത്തിൽ

സുപ്രിംകോടതിയിൽ വിശ്വാസമില്ലെന്നും യഥാർത്ഥ നീതി തെരുവിലാണ് നടപ്പാകുകയെന്നും ഹർഷ് മന്ദേർ പ്രസംഗിച്ചതായാണ് ആരോപണം. ദൃശ്യങ്ങളും കോടതിക്ക് കൈമാറി. ആരോപണത്തിൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിന്റെ നിലപാട് തേടിയിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത രണ്ട് ഭാഗത്ത് നിന്നും വിദ്വേഷം പരത്തുന്ന രീതിയിലുള്ള പ്രസംഗങ്ങളുണ്ടായതായും ഹർഷ് മന്ദേർ ജാമിഅയിൽ വച്ച് കോടതിയിൽ ഇനി വിശ്വാസം അവശേഷിക്കുന്നില്ലെന്ന് പറഞ്ഞതായും ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് സമയത്ത് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്ക് എതിരെ എഫ്‌ഐആർ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർഷ് മന്ദേർ ഹർജി നൽകിയത്. കലാപ സമയത്ത് ഹർഷ് മന്ദേറും സംഘവുമായിരുന്നു ജനങ്ങൾക്ക് സഹായവുമായി മുന്നിട്ടിറങ്ങിയത്. എന്നാൽ സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ജനങ്ങൾക്ക് ഒരു സഹായവും നൽകിയിരുന്നില്ല. 2002ൽ ആണ് ഐഎഎസിൽ നിന്ന് ഇദ്ദേഹം രാജി വച്ചത്. ഗുജറാത്ത് കലാപത്തിൽ പ്രതിഷേധിച്ചായിരുന്നു രാജി.

 

harsh mander, hate speech, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top