അമേരിക്കയിലെ ടെന്നിസിയിൽ ചുഴലിക്കാറ്റ്; 25 മരണം

അമേരിക്കയിലെ ടെന്നിസിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 25 ആയി. സംസ്ഥാനത്തെ പ്രധാന നഗരമായ നാഷ്‌വില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെ അർദ്ധരാത്രിയാണ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. പലരും ഉറക്കത്തിലായിരുന്നതിനാൽ പെട്ടെന്ന് രക്ഷപ്പെടാനായില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ കുട്ടികൾ ഉൾപ്പെടുന്നതായി ടെന്നിസി ഗവർണർ വില്യം ലീ അറിയിച്ചു. മരണനിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

Read Also: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്നേറ്റം

വെള്ളിയാഴ്ച്ച ദുരന്തപ്രദേശങ്ങൾ സന്ദർശിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഏറെ നാശനഷ്ടങ്ങളുണ്ടായ നാഷ്‌വില്ല നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 19 പേരാണ് ഇവിടെ മരിച്ചത്. 150 അധികമാളുകൾക്ക് പരുക്കേറ്റു. 44,000 പേർ വൈദ്യുതി ബന്ധമില്ലാത്തെ ഒറ്റപ്പെട്ടു കിടക്കുകയാണെന്ന് മേയർ ജോൺ കൂപ്പർ അറിയിച്ചു. കൗണ്ടികളായ പുറ്റണം, വിൽസൺ എന്നിവിടങ്ങളിലും ചുഴലി പരക്കെ നാശം വിതച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ സൂപ്പർ ട്യൂസ് ഡേ പ്രൈമറി നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ടെന്നിസി.

 

rare late winter tornadoes kill tennessee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top