മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്കും കൊറോണ; ആദ്യ കേസ് ഹോങ്കോങിൽ

മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്കും കൊറോണ പടരുന്നു. ഹോങ്കോങിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച സ്ത്രീയിൽ നിന്ന് വളത്തുനായയ്ക്കാണ് കൊറോണ ബാധിച്ചത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്.

കൊറാണ ബാധിച്ച് ചികിത്സയിലുള്ള 60 കാരിയുടെ നായയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
വളർത്തുനായയ്ക്ക് രോഗം ബാധിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രോഗബാധ ഉറപ്പിക്കാൻ നിരവധി തവണ പോമറേനിയൻ നായുടെ സാമ്പിളുകൾ പരിശോധിച്ചു.  ഒടുവിൽ വന്ന പരിശോധനാഫലത്തിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. കൊറോണ ബാധ സ്ഥിരീകരിച്ചതോടെ നായയെ മൃഗസംരക്ഷണ കേന്ദ്രത്തിൽ നീരീക്ഷണത്തിലാക്കി.

മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കർശന നിർദേശം ഹോങ്കോങ് ഭരണകൂടം പുറപ്പെടുവിച്ചു. വളർത്തുമൃഗങ്ങളോട് ഇടപഴകരുതെന്നും പതിനാല് ദിവസത്തേക്ക് നിരീക്ഷണത്തിൽ സൂക്ഷിക്കണമെന്നും സർക്കാർ അറിയിച്ചു.

story highlights- hong kong, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top